മാണിയുടെ രാജിക്കാര്യം യുഡിഎഫ് കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

കൊച്ചി: ധനമന്ത്രി കെ.എം.മാണിയുടെ രാജിക്കാര്യം യു.ഡി.എഫില്‍ കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്ത് തീരുമാനമായാലും മുന്നണി ആലോചിച്ച് മാത്രമേ ഉണ്ടാവുകയുള്ളൂ. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ തുടങ്ങിയവരൊക്കെ കൊച്ചിയിലോ തിരുവനന്തപുരത്തോ യോഗം ചേര്‍ന്ന് തീരുമാനം കൈക്കൊള്ളുമെന്നും കുഞ്ഞാലിക്കുട്ടി മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

എല്ലാ നേതാക്കന്മാരുമായും ടെലഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മാണിയുമായി ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. അദ്ദേഹവുമായി ബന്ധപ്പെടാനുള്ള ശ്രമം തുടരുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Top