മാണിയുടെ മകനെക്കുറിച്ച് ഏറെ പറയാനുണ്ട്; നാറ്റക്കേസായതുകൊണ്ട് പറയുന്നില്ല: വി.എസ്

തിരുവനന്തപുരം: കെ.എം.മാണിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യൂതാനന്ദന്‍. മാണിയുടെ മകനെക്കുറിച്ച് ഏറെ പറയാനുണ്ടെന്നും എന്നാല്‍ നാറ്റക്കേസായതു കൊണ്ടാണ് ഒന്നും പറയാത്തെന്നും വി.എസ് പറഞ്ഞു.

മന്ത്രി സ്ഥാനം രാജി വച്ചതിന് ശേഷം ഇന്നലെ വിവിധയിടങ്ങളില്‍ സ്വീകരണങ്ങളേറ്റ് വാങ്ങി പാലായിലെത്തിയ കെ.എം.മാണി വി.എസിനെ പരിഹസിച്ച് സംസാരിച്ചിരുന്നു. അച്യുതാനന്ദാ, നിങ്ങള്‍ നിങ്ങളെയും മകനെയും ഓര്‍ത്തു കരയുക എന്നും കെ.എം. മാണിയെ ഓര്‍ത്തു വി.എസ്. അച്യുതാനന്ദന്‍ കണ്ണീര്‍ പൊഴിക്കേണ്ട എന്നുമായിരുന്നു മാണി പാലായിലെ തന്റെ പ്രസംഗത്തില്‍ പറഞ്ഞത്.

ഇതിന് മറുപടിയായാണ് വി.എസിന്റെ ഇപ്പോഴത്തെ പ്രതികരണം.

Top