എല്‍ഡിഎഫ്‌ സമരം ശക്തമാക്കുന്നു; മാണിയെ വഴിയില്‍ തടയാന്‍ തീരുമാനം

തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണിക്കെതിരെയുള്ള സമരം ശക്തമാക്കാന്‍ തീരുമാനിച്ച് എല്‍ഡിഎഫ്. മാണിയെ വഴിയില്‍ തടയാനും മാണി പങ്കെടുക്കുന്ന പൊതു ചടങ്ങുകള്‍ ബഹിഷ്‌കരിക്കാനും എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായി.

സമരത്തിന്റെ ഭാഗമായി അടുത്തമാസം ആറ്, ഏഴ്. ഒമ്പത് തിയതികളില്‍ എല്ലാ ജില്ലകളിലും ജാഥകള്‍ സംഘടിപ്പിക്കും. അടുത്തമാസം 21നു സെക്രട്ടേറിയറ്റും കളക്‌ട്രേറ്റുകളും ഉപരോധിക്കാനും തീരുമാനിച്ചു.

രാജ്യസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളും എല്‍ഡിഎഫില്‍ ചര്‍ച്ചയായി. ഒഴിവു വരുന്ന രാജ്യസഭാസീറ്റുകളില്‍ ഇടതുപക്ഷം ജയിക്കുമെന്നുറപ്പുള്ള സീറ്റില്‍ സിപിഎം മത്സരിക്കും. രണ്ടാമത്തെ സീറ്റ് സിപിഐക്കു നല്‍കാനും യോഗത്തില്‍ തീരുമാനമായി.

Top