മാണിക്കെതിരായ വിധി വിജിലന്‍സിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നു;ചെന്നിത്തല

ramesh-chennithala

കണ്ണൂര്‍: ബാര്‍ കോഴക്കേസില്‍ മാണിക്കെതിരായ വിധി വിജിലന്‍സിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിജിലന്‍സിന്റെ അധികാരത്തെ ആശങ്കയിലാഴ്ത്തുന്നതാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ വിജിലന്‍സ് ഡറക്ടര്‍ നിയമപരമായാണ് ഇടപെട്ടിട്ടുള്ളത്.സര്‍ക്കാര്‍ സര്‍വ്വീസിലെ ഏറ്റവും വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥരില്‍ ഒരാളാണ് വിന്‍സന്‍ എം പോള്‍. ബാഹ്യ സമ്മര്‍ദ്ദത്തിന് വഴങ്ങി അദ്ദേഹം ഒന്നും ചെയ്യില്ലെന്നും ചെന്നിത്തല പറഞ്ഞു.

കേസിന്റെ അന്വേഷണ ഘട്ടങ്ങളില്‍ സര്‍ക്കാരിന്റെ യാതൊരുവിധ ഇടപെടലും ഉണ്ടായിട്ടില്ല. ഡിജിപി ജേക്കബ് തോമസ് അന്വേഷണത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.

Top