മാഡ്രിഡ് ഓപ്പണ്‍ ടെന്നിസ്: സെറീന വില്യംസ് മൂന്നാം റൗണ്ടില്‍

മാഡ്രിഡ്: അമേരിക്കയുടെ സെറീന വില്യംസ് മാഡ്രിഡ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടില്‍ കടന്നു. അമേരിക്കയുടെ സിയോണ സ്റ്റെഫാനസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു മറികടന്നാണു സെറീന വിജയം സ്വന്തമാക്കിയത്. സ്‌കോര്‍ 6-4, 6-0.

2015ല്‍ തോല്‍വി അറിയാതെ മുന്നേറുന്ന സെറീന കഴിഞ്ഞ വര്‍ഷം നടന്ന ഡബ്ല്യുടിഎ ഫൈനല്‍സിലാണ് ഒടുവില്‍ പരാജയം അറിഞ്ഞത്.

Top