മാഡിസന്‍ സ്‌ക്വയറിലെ പ്രസംഗത്തിനിടെ നരേന്ദ്ര മോഡി മഹാത്മാ ഗാന്ധിയുടെ പേര് തെറ്റായി പറഞ്ഞു

ന്യൂയോര്‍ക്ക്: മാഡിസന്‍ സ്‌ക്വയറിലെ പ്രസംഗത്തിനിടെ മോഡി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ പേര് തെറ്റായി പറഞ്ഞു. ഇന്ത്യയുടെ രാഷ്ട്രപിതാവ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്നു പറയുന്നതിന് പകരം മോദി, മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി എന്നാണ് പ്രസംഗത്തില്‍ പറഞ്ഞത്. മാഡിസണ്‍ സ്‌ക്വയറില്‍ ഞായറാഴ്ച ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുന്നതിനിടെയാണ് മോഡിക്ക് അബദ്ധം പിണഞ്ഞത്.

കഴിഞ്ഞവര്‍ഷം നവംബറില്‍ ജയ്പൂരിലെ പ്രസംഗവേളയിലും മോഡിക്ക് സമാനമായ അബദ്ധം പിണഞ്ഞിരുന്നു. 2013 നവംബറില്‍ ജയ്പൂരില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുമ്പോഴും ഗാന്ധിജിയുടെ പേര് തെറ്റായി പ്രസംഗിച്ചിരുന്നു. ഗാന്ധിജി നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നു. എന്നാല്‍ നമ്മള്‍ അദ്ദേഹത്തിന് എന്തുകൊടുത്തു എന്ന് മോഡി ചോദിച്ചു. ഇതിനിടെയാണ് മോഡിക്ക് ഗാന്ധിജിയുടെ പേര് മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി എന്ന് മാറിപ്പോയത്.

ഗാന്ധിജിയും നിങ്ങളെ പോലെ തന്നെ എന്‍.ആര്‍.ഐ ആയിരുന്നു. 1915 ലാണ് ഗാന്ധിജി ഇന്ത്യയിലേക്ക് മടങ്ങിയത്തെിയത്. അടുത്ത വര്‍ഷം 2015 ഗാന്ധിജിയുടെ ഇന്ത്യാ പുനപ്രവേശത്തിന് നൂറു വയസ് തികയുന്നു. എല്ലാവര്‍ഷവും ജനുവരി 89 പ്രവാസി ഭാരതീയ ദിനമായി ആചരിക്കുന്നു. ഇത്തവണ ഇത് അഹമ്മദാബാദില്‍ ആയിരിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.

Top