മാഗി ന്യൂഡില്‍സ് ഈ മാസം തന്നെ വിപണിയിലെത്തുമെന്ന് നെസ്‌ലേ ഇന്ത്യ

ന്യൂഡല്‍ഹി: മാഗി ന്യൂഡില്‍സ് വീണ്ടും വിപണിയില്‍ എത്തുന്നു. രാജ്യത്തെ വിവിധ ലാബുകളില്‍ നടന്ന മൂന്ന് പരിശോധനകളിലും മാഗി സുരക്ഷിതമാണെന്ന് കണ്ടെത്തിയതോടെയാണ് മാഗിക്ക് വീണ്ടും വിപണിയില്‍ പ്രവേശിക്കാന്‍ കളമൊരുങ്ങിയത്. ഈ മാസം തന്നെ മാഗി വീണ്ടും വിപണിയില്‍ എത്തി തുടങ്ങുമെന്നാണ് നെസ്‌ലെ അറിയിച്ചിരിക്കുന്നത്.

അളവില്‍ കവിഞ്ഞ് ലഡിന്റെ അംശം മാഗി ന്യൂഡില്‍സില്‍ കണ്ടതിനെ തുടര്‍ന്നാണ് കേന്ദ്ര ഭക്ഷ്യമന്ത്രാലയം വില്‍പ്പന നിരോധിച്ച് ഉത്തരവിറക്കിയത്. മാഗി സുരക്ഷിതമല്ലെന്നും ഭക്ഷ്യയോഗ്യമല്ലെന്നും പരിശോധനയില്‍ വ്യക്തമായിരുന്നു. ഇതേതുടര്‍ന്ന് നെസ്‌ലെ മാഗി ന്യൂഡില്‍സ് വിപണിയില്‍ നിന്നും പിന്‍വലിച്ചു. നിരോധനത്തിനു പിന്നാലെ 30,000 ടണ്‍ മാഗി നശിപ്പിക്കുകയും ചെയ്തിരുന്നു.

Top