മഹീന്ദ്ര റേസിങ് ആസ്ഥാനം ഇറ്റലിയിലേക്കു മാറ്റി

മഹീന്ദ്ര റേസിങ്ങിന്റെ ആസ്ഥാനം ഇറ്റലിയിലേക്കു മാറ്റി. അത്യാധുനിക സാങ്കേതികതകളോടെ നിര്‍മിക്കപ്പെട്ട ഒരു ഗവേഷണവികസന കേന്ദ്രം കൂടി ചേര്‍ന്നതാണ് ഈ കേന്ദ്രം. ഇറ്റലിയിലെ ലോമ്പാഡി നഗരത്തിലാണിത് സ്ഥിതി ചെയ്യുന്നത്. മോട്ടോജിപിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക ടീം മഹീന്ദ്രയുടേതാണ്.

ഇറ്റലിയുടെ പ്രത്യേക സാഹചര്യം തങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായകമാകുമെന്ന് മുന്നില്‍കണ്ടാണ് മഹീന്ദ്ര റേസിങ് ഇത്തരമൊരു തീരുമാനമെടുത്തത്. മോട്ടോര്‍സ്‌പോര്‍ട്‌സിന് ഇറ്റലിയില്‍ ലഭിക്കുന്ന പോലത്തെ പിന്തുണ ഇന്ത്യയെപ്പോലുള്ള ഇടങ്ങളില്‍ കിട്ടില്ല.

മോട്ടോര്‍സ്‌പോര്‍ടില്‍ കാര്യമായ താല്‍പര്യം കാണിക്കുന്ന ചുരുക്കം ചില ഇന്ത്യന്‍ വാഹനനിര്‍മാതാക്കളിലൊരാളാണ് മഹീന്ദ്ര. ഇലക്ട്രിക് കാറുകളുടെ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പിലും ഈ കമ്പനിക്ക് സാന്നിധ്യമുണ്ട്. ഉയര്‍ന്ന നിലവാരമുള്ള ടെസ്റ്റിങ് സൗകര്യങ്ങള്‍ ഇറ്റലിയിലെ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട് മഹീന്ദ്ര. ഗുണനിലവാരം പരിശോധിക്കാനുള്ള ലബോറട്ടറികളും മറ്റും ലോകോത്തര നിലവാരത്തിലുള്ളതാണ്.

Top