മഹീന്ദ്ര ഥാർ കുതിക്കുന്നു: ജനുവരിയിൽ മാത്രം 6,000 ൽ അധികം ബുക്കിംഗുകൾ

ഹീന്ദ്രയുടെ പുതിയ ഥാറിന്റെ ബുക്കിംഗ് 39,000 കടന്നതായി റിപ്പോർട്ടുകൾ. 2020 ഒക്ടോബർ 2 നാണ് രണ്ടാം തലമുറ ഥാർ ഇന്ത്യൻ വിപണിയിലെത്തിയത്. പുതിയ മഹീന്ദ്ര ഥാറിന് 2021 ജനുവരിയിൽ മാത്രം 6,000 ൽ ലധികം ബുക്കിംഗുകൾ ലഭിച്ചതായി മഹീന്ദ്ര അറിയിച്ചു.

കൺവേർട്ടിബിൾ ടോപ്പ്, ഹാർഡ് ടോപ്പ് ഓപ്ഷനുകളുള്ള എ എക്സ് ഒ പി ടി ,എൽ എക്സ് വേരിയന്റുകളിൽ മാത്രമേ ഥാർ ഇപ്പോൾ ലഭ്യമാകൂ. ഇത് കൂടാതെ, ഥാറിന്റെ വിലയിലും മാറ്റം വരുത്തി. 12.10 ലക്ഷം രൂപ  മുതൽ 14.15 ലക്ഷം രൂപ വരെ ആണ് ഥാറിന്റെ പുതിയ വില.

അതേസമയം മഹീന്ദ്രയുടെ ഥാർ സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചു വിളിക്കാനൊരുങ്ങുന്നു എന്നും റിപ്പോർട്ടുകളുണ്ട്. യന്ത്ര ഘടകം നിർമ്മിച്ചു നൽകിയ വിതരണക്കാരുടെ ശാലയിൽ സംഭവിച്ച പിഴവാണ് സാങ്കേതിക തകരാറിന് കാരണമെന്നാണ് മഹീന്ദ്ര കണ്ടെത്തിയിരിക്കുന്നത്.

പുതിയ ഥാർ ബുക്ക് ചെയ്ത് 10 മാസമോ അതിൽ കൂടുതലോ കാത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. ഥാറിന്റെ ജനപ്രീതി കുതിച്ചുയരുകയാണ് എന്നാണ് കണക്കുകളടക്കം വ്യക്തമാക്കുന്നത്.

 

Top