മഹീന്ദ്രയുടെ സ്‌കോര്‍പിയോ ഓട്ടോമാറ്റിക് വേരിയന്റ് വിപണിയിലെത്തിച്ചു

മഹീന്ദ്രയുടെ ജനപ്രിയ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം സ്‌കോര്‍പിയോ ഓട്ടോമാറ്റിക് വേരിയന്റ് വിപണിയിലെത്തിച്ചു. ഉയര്‍ന്ന വേരിയന്റായ എസ് 10 നൊപ്പമാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സൗകര്യമുള്ളത്.

എസ് 10 എ.ടിയുടെ ഫോര്‍വീല്‍ഡ്രൈവ്, ടൂവീല്‍ ഡ്രൈവ് വകഭേദങ്ങള്‍ വിപണിയിലുണ്ട്. 13.13 ലക്ഷം മുതലാണ് ഡല്‍ഹിയിലെ ഏകദേശവില.

ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഫോര്‍വീല്‍ ഡ്രൈവ് സംവിധാനവുമുള്ള ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വിലകുറഞ്ഞ എസ്.യു.വിയെന്ന് പുതിയ സ്‌കോര്‍പിയോയെ വിശേഷിപ്പിക്കാം.

120 ഹോഴ്‌സ്പവര്‍ കരുത്തും 280 ന്യൂട്ടണ്‍മീറ്റര്‍ ടോര്‍ക്കും നല്‍കുന്ന 2.2 ലിറ്റര്‍ എംഹോക്ക് എന്‍ജിനാണ് വാഹനത്തിലുള്ളത്. റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, മുന്നില്‍ രണ്ട് എയര്‍ബാഗുകള്‍, ബ്ലൂ ഗ്രേ ഇന്റീരിയര്‍ തുടങ്ങിയവയാണ് സവിശേഷതകള്‍.

ഹ്യുണ്ടായുടെ കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം ക്രേറ്റ വിപണിയില്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് കുറഞ്ഞ വിലയുമായി സ്‌കോര്‍പിയോ ഓട്ടോമാറ്റിക് വേരിയന്റ് വിപണിയില്‍ എത്തിയിട്ടുള്ളതെന്നത് ശ്രദ്ധേയമാണ്.

Top