വിശ്വാസ വോട്ടെടുപ്പില്‍ ബിജെപിക്കെതിരെ വോട്ട് ചെയ്യുമെന്ന് ശിവസേന

മുംബൈ: മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ബിജെപിക്കെതിരെ വോട്ട് ചെയ്യുമെന്ന് ശിവസേന. വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. ബിജെപിക്കെതിരെ വോട്ട് ചെയ്യണമെന്ന് ശിവസേന തങ്ങളുടെ 63 എംഎല്‍എ മാര്‍ക്കും വിപ്പ് നല്‍കി. കേന്ദ്രത്തില്‍ ബിജെപിക്ക് നല്കി വരുന്ന പിന്തുണയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും ശിവസേനാ നേതാക്കള്‍ അറിയിച്ചു.

അതേസമയം എന്‍സിപിയുടെ പിന്തുണയോടെയായിരിക്കും ബിജെപി സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ വിശ്വാസവോട്ട് നേടുക. 140 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അവകാശപ്പെടുന്നത്.

Top