മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് : പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി

മുബൈ: മഹാരാഷ്ട്രാ നിയമസഭ തിരഞ്ഞെടുപ്പിനുള്ള പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. സംസ്ഥാനത്തെ 288 നിയമസഭ മണ്ഡലങ്ങളിലേയ്ക്കായി 7666 സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. നാളെയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. ഭരണപക്ഷത്തും, പ്രതിപക്ഷത്തുമണ്ടായിരുന്ന സഖ്യങ്ങള്‍ പൊളിഞ്ഞ സാഹചര്യത്തില്‍ ശകതമായ ചതുഷ്‌കോണ മല്‍സരത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.

കോണ്‍ഗ്രസ് 288 സീറ്റിലും, എന്‍സിപിയും ശിവസേനയും 286 സീറ്റുകളിലും ജനവിധി തേടുന്‌പോള്‍ ബി.ജെ.പി 257 സീറ്റുകളില്‍ മല്‍സരിക്കുന്നു. ശേഷിച്ച 31 സീറ്റുകള്‍ ചെറുകക്ഷികള്‍ക്കായാണ് പാര്‍ട്ടി മാറ്റിവച്ചിരിക്കുന്നത്. 231 സീറ്റുകളില്‍ മഹാരാഷ്ട്രാ നവനിര്‍മാണ്‍സേന മല്‍സരിക്കുന്നുണ്ട്. ഒക്‌ടോബര്‍15നാണ് തിരഞ്ഞെടുപ്പ്.

Top