മഹാരാഷ്ട്രയില്‍ 7,089 പേര്‍ക്കു കൂടി കോവിഡ്

ഹാരാഷ്ട്രയില്‍ 7,089 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ 15,35,315 പേര്‍ക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. 15,656 പേര്‍ രോഗമുക്തി നേടുകയും ഇന്ന് 165 പേര്‍ മരിക്കുകയും ചെയ്തു. ആകെ 40,514 പേര്‍ മരിക്കുകയും 12,81,896 പേര്‍ ഇതുവരെ രോഗമുക്തി നേടുകയും ചെയ്തു. നിലവില്‍ 2,12,439 സജീവ കേസുകളാണ് മഹാരാഷ്ട്രയിലുള്ളത്.

കര്‍ണാടകയില്‍ ഇന്ന് 7606 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിക്കുകയും 12,030 പേര്‍ രോഗമുക്തരാവുകയും ചെയ്തു. 70 മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,17,915 ആയി. ഇതില്‍ 5,92,084 പേര്‍ ഇതിനോടകം രോഗമുക്തി നേടുകയും 10,036 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ 1,15,776 സജീവ കേസുകളാണുള്ളതെന്നും കര്‍ണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.

Top