മഹാരാഷ്ട്രയില്‍ സീറ്റ് വിഭജനം:ശിവ സേനയുടെ നിര്‍ദ്ദേശം ബി.ജെ.പി തള്ളി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ സീറ്റ് വിഭജനം സംബന്ധിച്ച് ശിവസേന മുന്നോട്ടുവച്ച നിര്‍ദേശം ബി.ജെ.പി തള്ളി. സീറ്റുകള്‍ തുല്യമായി വിഭജിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. സഖ്യം തുടരാന്‍ പാര്‍ട്ടി പലപ്പോഴും വിട്ടുവീഴ്ചകള്‍ ചെയ്തിട്ടുണ്ടെന്നും ബിജെപി നേതൃത്വം അറിയിച്ചു.

ആകെയുള്ള 288 സീറ്റില്‍ 126 സീറ്റുകള്‍ ബിജെപിക്കും 155 സീറ്റുകള്‍ ശിവസേനയ്ക്കുമെന്ന ഫോര്‍മുലയാണ് ശനിയാഴ്ച ശിവസേന മുന്നോട്ടുവച്ചത്. എന്നാല്‍, 135 സീറ്റെങ്കിലും കിട്ടിയേ തീരൂ എന്നാണ് ബിജെപി ആവശ്യമുന്നയിച്ചത്. ചെറിയ സഖ്യകക്ഷികളായ ആര്‍പിഐ, സ്വാഭിമാനി ഷേത്കാരി സംഘാതന എന്നീ കക്ഷികള്‍ക്ക് സീറ്റ് നല്‌കേണ്ടതിനാല്‍ ബിജെപിക്കു കൂടുതല്‍ നല്കാനാവില്ലെന്നാണ് ശിവസേനയുടെ നിലപാട്.

മഹാരാഷ്ട്രയില്‍ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറേ രാവിലെ അറിയിച്ചിരുന്നു.

Top