മഹാരാഷ്ട്രയില്‍ ശിവസേന സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖാപിച്ചു

 

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും സ്പീക്കര്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ശിവസേനയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി വിജയ് ആവതിയെയും യായി പ്രഖാപിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സ്പീക്കര്‍ സ്ഥാനത്തേക്ക് വര്‍ഷാ ഗെയ്ക്‌വാദിയും മത്സരിക്കും. ബിജെപി ധാരണയ്ക്ക് മുന്‍കൈ എടുക്കാതായതോടെയാണ് ശിവസേന നിയമസഭയില്‍ പ്രതിപക്ഷത്തിരിക്കാനും സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുവാനും തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത്.
എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് ഒഴികെ ആരുടെ പിന്തുണയും സ്വീകരിക്കുമെന്ന് ബിജെപി നേതൃത്വം നിലപാട് വ്യക്തമാക്കി. മഹാരാഷ്ട്ര നിയമസഭയുടെ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ബിജെപിയും ശിവസേനയും തമ്മിലുള്ള മത്സരത്തിന് വേദിയാകുകയാണ്. പ്രതിപക്ഷത്തിരിക്കുന്ന ശിവസേന ബിജെപിക്ക് സഭയില്‍ ശക്തമായ വെല്ലുവിളിയാകുമെന്നതില്‍ സംശയമില്ല.

Top