മഹാരാഷ്ട്രയില്‍ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരായ 14 പേരുടെ കാഴ്ച നഷ്ടമായി

മഹാരാഷ്ട്ര: തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരായ 14 പേര്‍ക്ക് കാഴ്ച നഷ്ടമായി. മഹാരാഷ്ട്രയിലാണ് സംഭവം. 5 ഡോക്ടര്‍മാരെ സസ്‌പെന്റ് ചെയ്തു.

വഷിം സിവില്‍ ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയവര്‍ക്കാണ് കാഴ്ച നഷ്ടമായത്. ശസ്ത്രക്രിയ നടത്തി കാഴ്ച നഷ്ടമായ 23 പേരെ മുംബൈയിലെ ജെ ജെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി അയച്ചിരുന്നു.ഇവരില്‍ ഒമ്പതു പേരുടെ കാഴ്ച മാത്രമേ തിരികെ ലഭിക്കു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.ബാക്കിയുള്ള 14 പേര്‍ പൂര്‍ണ്ണരായും അന്ധരായി.

അണുവിമുക്തമല്ലാത്ത ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയതെന്ന് പരിശോധനയില്‍ വ്യക്തമായി. ഇതിലൂടെയുണ്ടായ ബാക്ടീരിയ ബാധയാണ് 14 പേരുടെ കാഴ്ച നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

Top