മഹാരാഷ്ട്രയില്‍ താന്‍ മുഖ്യമന്ത്രിയാകാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് പങ്കജ മുണ്ടെ

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തിലെത്തുമെന്ന പ്രവചനങ്ങള്‍ക്കിടെ മുഖ്യമന്ത്രിയാകാന്‍ അവകാശവാദമുന്നയിച്ച് മുന്‍ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെ. താനാണ് യഥാര്‍ത്ഥ ജനകീയ നേതാവെന്നും മുഖ്യമന്ത്രിയാകാന്‍ അനുയോജ്യയെന്നും പങ്കജ മുണ്ടെ പറഞ്ഞു. പാര്‍ട്ടി മുഖ്യമന്ത്രിയാകാന്‍ നിര്‍ദേശിച്ചാല്‍ ഉത്തരവാദിത്വത്തോടെ ചുമതല നിറവേറ്റും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്ന മറ്റ് നേതാക്കള്‍ നഗരങ്ങളില്‍ കേന്ദ്രീകരിച്ചവരാണ് ഇതില്‍ ഏക്‌നാഥ് കട്‌സെ ഒഴികെയുള്ളവര്‍ക്ക് ഭരണ പരിചയമില്ലെന്നും തന്റെ പ്രവര്‍ത്തനത്തെ അമിത്ഷാ അടക്കം പ്രശംസിച്ചിട്ടുണ്ടെന്നും പങ്കജ പറഞ്ഞു.

2014 ജൂണ്‍ 3 നായിരുന്നു വാഹനാപകടത്തെ തുടര്‍ന്ന് ഗോപിനാഥ് മുണ്ടെ മരണമടഞ്ഞത്. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ ഗോപിനാഥ് മുണ്ടെ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിച്ചു.

Top