മഹരാഷ്ട്രയില്‍ കര്‍ഷക ആത്മഹത്യ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

മുംബൈ : മഹരാഷ്ട്രയില്‍ കര്‍ഷക ആത്മഹത്യ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ മഹാരാഷ്ട്രയില്‍ 601 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായാണ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. ബാങ്കുകളില്‍ നിന്നും മറ്റ് പലിശക്കാരില്‍ നിന്നും വായ്പയെടുത്താണ് ഭൂരിഭാഗം പേരും കൃഷി ചെയ്യുന്നത്. എന്നാല്‍ മഴ കാലം തെറ്റി പെയ്തതോടെ കൃഷി നശിക്കുകയും വായ്പ തിരിച്ചടക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ കണക്കു പ്രകാരം ഒരോ ദിവസവും ഏഴ് കര്‍ഷകര്‍ വീതമാണ് ആത്മഹത്യ ചെയ്യുന്നത്.

2014 ല്‍ 1981 കര്‍ഷകരാണ് മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത്. വിദര്‍ഭയിലാണ് ഏറ്റവുമധികം ആത്മഹത്യ. അതേസമയം വിളനാശം കര്‍ഷകരുടെ മാനസികാരോഗ്യം തകര്‍ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഓരോ മാസവും മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ വരുന്ന കര്‍ഷകരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ്.

Top