മഴ: ഓസ്‌ട്രേലിയ-ബംഗ്ലാദേശ് മത്സരം ഉപേക്ഷിച്ചു

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയ-ബംഗ്ലാദേശ് മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. ആദ്യ മത്സരങ്ങളില്‍ വിജയിച്ച ഇരുടീമുകള്‍ക്ക് മൂന്ന് പോയിന്റ് വീതമായി. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ക്ക് റിസര്‍വ്വ് ഡേ ഇല്ലാത്തതിനാലാണ് മത്സരം ഉപേക്ഷിച്ചത്.

മത്സരത്തിന്റെ ടിക്കറ്റ് വാങ്ങിയവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് ഐസിസി അറിയിച്ചു. 28 ന് ന്യൂസിലന്‍ഡുമായാണ് ഓസ്‌ട്രേലിയയുടെ അടുത്ത മത്സരം. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച കിവീസ് ആറ് പോയിന്റുമായി ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാക്കി കഴിഞ്ഞു.

Top