മഴയത്തുടര്‍ന്നു തമിഴ്‌നാട്ടില്‍ 30 പേര്‍ കൊല്ലപ്പെട്ടുവെന്ന് സര്‍ക്കാരിന്റെ കണക്ക്

ചെന്നൈ: വടക്കുകിഴക്കന്‍ മണ്‍സൂണിനെത്തുടര്‍ന്നുണ്ടായ വിവിധ സംഭവങ്ങളിലായി തമിഴ്‌നാട്ടില്‍ ഇതുവരെ 30 പേര്‍ മരിച്ചിട്ടുണ്ടെന്നു സര്‍ക്കാര്‍ അറിയിച്ചു. മതിലിടിഞ്ഞതുള്‍പ്പെടെയുള്ള വിവിധ സംഭവങ്ങളില്‍ കൊല്ലപ്പെട്ട 30 പേരുടെയും കുടുംബാംഗങ്ങള്‍ക്കു രണ്ടര ലക്ഷം രൂപ വീതം മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത്തവണ 35 ശതമാനം അധികം മഴ സംസ്ഥാനത്തു ലഭിച്ചതായി അദ്ദേഹം പറഞ്ഞു. 28 ജില്ലകളില്‍ അധികം മഴ ലഭിച്ചു. 108 കാലികളും നിരവധി വളര്‍ത്തു പക്ഷികളും ചത്തു. കാലികളുടെ ഉടമസ്ഥര്‍ക്കു 20,000 രൂപ വീതവും ആടിനെ നഷ്ടപ്പെട്ടവര്‍ക്കു 2000 രൂപ വീതവും വളര്‍ത്തു പക്ഷികള്‍ നഷ്ടപ്പെട്ടവര്‍ക്കു 100 രൂപ വീതവും നഷ്ടപരിഹാരം മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

Top