മലാല ഇന്ത്യയിലേക്ക് വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് ശിവസേന

മുംബൈ: മലാല യൂസഫ് സായിയെ പിന്തുണച്ച് ശിവസേന രംഗത്ത്. മലാല യൂസഫ് സായി ഇന്ത്യയിലേക്ക് വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് ശിവസേന വ്യക്തമാക്കി .ഇന്ത്യക്കെതിരായ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന കസൂരിയെപ്പോലയല്ല മലാലയെന്ന് ശിവസേന എം.പി സഞ്ജയ് റൗത്ത് പറഞ്ഞു.

പാക് സഹായത്തോടെയുള്ള തീവ്രവാദത്തെയാണ് ശിവസേന എതിര്‍ക്കുന്നത്. ഇന്ത്യയെ അസ്ഥിരമാക്കാനാണ് പാകിസ്താന്റെ ശ്രമം. കസൂരിയെയും ഗുലാം അലിയെയും പാക് ക്രിക്കറ്റ് ടീമിനെയും ന്യായീകരിക്കുന്ന മതേതരവാദികള്‍ അത് ശ്രദ്ധിക്കണമെന്നും സഞ്ജയ് റൗത്ത് പറഞ്ഞു.

കസൂരിയ്ക്ക് പുറമേ പാക് ഗായകന്‍ ഗുലാം അലിയെയും പാക് ക്രിക്കറ്റ് ടീമിനെയും ശിവസേന വിലക്കിയിരുന്നു. പാക് ചലച്ചിത്ര താരങ്ങളായ ഫവദ് ഖാന്‍ , മഹിരാ ഖാന്‍ എന്നിവരെയും മഹാരാഷ്ട്രയില്‍ പ്രവേശിക്കുന്നതിന് ശിവസേന വിലക്കേര്‍പ്പെടുത്തിയിരുന്നു.

Top