മലയാളി മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി പറയും

ന്യൂഡല്‍ഹി: മലയാളി മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി പറയും. കഴിഞ്ഞ മാസം 18 ന് കേസിലെ അഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.സാകേത് അഡിഷണല്‍ സെഷന്‍സ് കോടതി ഉച്ചക്ക് 2.30നാണ് വിധി പറയുക. പരമാവധി ശിക്ഷയോ ജീവപര്യന്തമോ ലഭിക്കാവുന്ന കുറ്റങ്ങളാണ് ആദ്യ നാല് പ്രതികള്‍ക്കെതിരെയുള്ളത്.

രവി കപൂര്‍, ബല്‍ജിത് സിങ്ങ്, അമിത് ശുക്ല, അജയ് കുമാര്‍, അജയ് സേത്തി എന്നിവര്‍ക്ക് ക്രമിനല്‍ പശ്ചാത്തലമുണ്ടെന്നാണ് കോടതി വിധിയില്‍ പറയുന്നത്. പരമാവധി ശിക്ഷ തന്നെ പ്രതികള്‍ക്ക് നല്‍കണമെന്ന് സൗമ്യയുടെ കുടുംബം ആവശ്യപ്പെട്ടു.2008 സെപ്തംബര്‍ 30 ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സൗമ്യ കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെ അക്രമികള്‍ വെടിവെക്കുകയായിരുന്നു. മറ്റൊരു കേസില്‍ പിടിയിലായപ്പോഴാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

 

Top