മലയാളി പ്രവാസിയെ പുതുവർഷത്തിൽ തേടിയെത്തിയത് 20 കോടിയുടെ ഭാഗ്യസമ്മാനം

keralite

അബുദാബി : മലയാളി പ്രവാസിയ്ക്ക് പുതുവർഷത്തിൽ ലഭിച്ചത് കിടിലൻ സമ്മാനം. അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 നറുക്കെടുപ്പില്‍ മലയാളിയായ ഹരികൃഷ്ണന്‍ വി.നായര്‍ എന്ന യുവാവിന് ലഭിച്ചത് 20 കോടി ഏഴ് ലക്ഷം രൂപയുടെ സമ്മാനം.

12 മില്യന്‍ ദിര്‍ഹമാണ് ഹരികൃഷ്ണന് ലഭിച്ചത്. ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിലെ ഏറ്റവും വലിയ സമ്മാനത്തുക അബുദാബി ഡ്രീം 12 നറുക്കെടുപ്പിനാണ്. ഭാഗ്യവാനെ കണ്ടെത്തിയയുടനെ അധികൃതര്‍ ഹരികൃഷ്ണനെ ഫോണില്‍ വിവരം അറിയിച്ചു.എന്നാൽ ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

കൂടാതെ ആറ് മറ്റു സമ്മാന ജേതാക്കളെയും തെരഞ്ഞെടുത്തു. 4,50,000, 1,00,000, 90,000, 80,000, 70,000, 60,000, 50,000 ദിര്‍ഹം എന്നിങ്ങനെയാണ് മറ്റുസമ്മാനത്തുകകൾ. ബിഗ് ടിക്കറ്റ് മില്യനയര്‍ നറുക്കെടുപ്പില്‍ ഏറ്റവും കൂടുതല്‍ സമ്മാനം സ്വന്തമാക്കിയിട്ടുള്ളത് ഇന്ത്യക്കാരാണ്. 16 നറുക്കെടുപ്പില്‍ 13 ഉം ഇന്ത്യക്കാര്‍ക്കായിരുന്നു.

Top