മലബാറിലെ സിപിഐഎം നേതാക്കള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശവക്കുഴി തോണ്ടുമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: മലബാറിലെ സിപിഐഎം നേതാക്കള്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശവക്കുഴി തോണ്ടുമെന്ന് വെള്ളാപ്പള്ളി നടേശന്‍. പിണറായി വിജയന്‍ ധാര്‍ഷ്ഠ്യം നിറഞ്ഞ നേതാവാണെന്നും സ്‌നേഹം നല്‍കാതെ വിരട്ടി നേടാനാണ് പിണറായി ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു.

കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തിനായി ഭ്രാന്ത് പിടിച്ച് നടക്കുന്നു. സിപിഐഎം തമ്പുരാനും എസ്എന്‍ഡിപി അടിമയുമല്ല. വിരട്ടി ഉരുട്ടി ഇരുത്താമെന്ന് വിചാരിച്ചാല്‍ കാറല്‍ മാര്‍ക്‌സ് വന്നാലും നടക്കില്ലെന്നും വെളളാപ്പളളി പറഞ്ഞു.

ശ്രീനാരായണ ധര്‍മ്മം കക്ഷത്തിറുക്കി നടന്നു കൊണ്ട് അതിനെ ആക്ഷേപിക്കാന്‍ നോക്കിയാല്‍ ധര്‍മ്മം അറിയുന്നവര്‍ എതിര്‍ക്കുമെന്ന് പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു വെളളാപ്പളളി.

Top