മലബാര്‍ സിമന്റസ് അഴിമതി: ആരോപണങ്ങള്‍ നിഷേധിച്ച് എളമരം കരിം രംഗത്ത്

കോഴിക്കോട്: മലബാര്‍ സിമന്റസ് അഴിമതിക്കേസില്‍ തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച് എളമരം കരിം രംഗത്ത്. മലബാര്‍ സിമന്റസ് മുന്‍ എംഡി സുന്ദരമൂര്‍ത്തി സിബിഐയ്ക്ക് നല്കിയ മൊഴിയില്‍ വിശ്വാസ്യതയില്ലെന്ന് മുന്‍ വ്യവസായ മന്ത്രികൂടിയായ എളമരം കരീം പറഞ്ഞു.

രാഷ്ട്രീയമായി തകര്‍ക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്‌ടെന്നും കരീം പറഞ്ഞു. സുന്ദരമൂര്‍ത്തി സിബിഐയ്ക്ക് നല്കിയ മൊഴിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് പ്രതികരണവുമായി കരീം രംഗത്തെത്തിയത്.

സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ മലബാര്‍ സിമന്റസ് എംഡി നിയമനത്തില്‍ അന്നത്തെ വ്യവസായമന്ത്രിയായിരുന്ന എളമരം കരീം വഴിവിട്ട രീതിയില്‍ ഒത്താശ നടത്തിയെന്ന ഗുരുതരമായ ആരോപണമാണ് സുന്ദരമൂര്‍ത്തി ഉയര്‍ത്തിയത്.

Top