മലപ്പുറത്ത് ഒരാള്‍ക്ക് സൂര്യാഘാതമേറ്റു; ആശങ്കയില്‍ ജനങ്ങള്‍. . .

മലപ്പുറം: മലപ്പുറത്ത് നിലമ്പൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ഓട്ടോറിക്ഷ ഡ്രൈവറായ അകംപാടം സ്വദേശി ഷെരീഫിനാണ് സൂര്യാഘാതമേറ്റിരിക്കുന്നത്. ഇയാളെ നിലമ്പൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം മലപ്പുറം എടവണ്ണയില്‍ യുവാവിന് സൂര്യാഘാതമേറ്റിരുന്നു. എടവണ്ണ പി.സി കോളനിയിലെ ഏലംകുളവന്‍ അബ്ബാസിനാണ് സൂര്യാഘാതമേറ്റത്.

സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിനുള്ള മുന്നറിയിപ്പും ജാഗ്രത നിര്‍ദ്ദേശവും അധികൃതര്‍ നല്‍കിയിരുന്നു. അടുത്ത മൂന്ന് ദിവസം ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Top