മലപ്പുറത്ത് ആംബുലന്‍സില്‍ നിന്ന് 50 കിലോ കഞ്ചാവ് പിടിക്കൂടി

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ആംബുലന്‍സില്‍ നിന്ന് കഞ്ചാവ് പിടികൂടി. താഴേക്കോട് നിന്നാണ് 50 കിലോ കഞ്ചാവ് പിടികൂടിയത്. പൊലീസിന്റെ വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് കടത്ത് കണ്ടെത്തിയത്.

മലപ്പുറം ചെമ്മാട്ടെ സ്വകാര്യ ആംബുലന്‍സിലാണ് ആന്ധ്രയില്‍ നിന്ന് കഞ്ചാവ് കൊണ്ടുവന്നത്.

Top