മറ്റു താരങ്ങളുടെ പ്രകടനത്തെ ചോദ്യം ചെയ്യാതെ ധോണിയെ ബലിയാടാക്കരുതെന്ന് ഗവാസ്‌കര്‍

ന്യൂഡല്‍ഹി: പരാജയങ്ങളുടെയും ഫോം ഇല്ലായ്മയുടെയും പേരില്‍ വിമര്‍ശനമേറ്റു വാങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് പിന്തുണയുമായി സുനില്‍ ഗാവസ്‌കര്‍. ധോണിയെ ബലിയാടാക്കുകയാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു. അഞ്ച് വര്‍ഷം കൂടി കളിക്കാന്‍ ധോണിക്ക് കഴിയുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

ധോണിയെ ബലിയാടാക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് ഗാവസ്‌കര്‍ പറഞ്ഞു. ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, വിരാട് കോഹ്‌ലി, സ്റ്റുവര്‍ട്ട് ബിന്നി തുടങ്ങിയ താരങ്ങളുടെ പ്രകടനത്തെ ആരും ചോദ്യം ചെയ്യുന്നില്ല. ബോളര്‍മാരുടെ പ്രകടനവും ആരും കാണുന്നില്ല. എല്ലാ കുറ്റവും ധോണിക്കാണ്. ഇത് ദൗര്‍ഭാഗ്യകരമാണെന്നും ഗാവസ്‌കര്‍ പറഞ്ഞു.

ഫോമിലേക്കെത്താന്‍ ധോണിക്ക് സമയം നല്‍കണമെന്നും ഗാവസ്‌കര്‍ പറഞ്ഞു. താന്‍ കളിക്കളത്തില്‍ ഇറങ്ങുമ്പോള്‍ 33-34 വയസ്സിലായിരുന്നു താരങ്ങള്‍ വിരമിച്ചിരുന്നത്. പിന്നീടത് 37-38 ആയി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിച്ചത് 40ആം വയസ്സിലാണ്. ധോണിക്കും സമയം അനുവദിക്കണമെന്നും ഗാവസ്‌കര്‍ ആവശ്യപ്പെട്ടു.

Top