മറുപടിയില്ലാത്ത ഒരു ഗോളിന് കൊളംബിയെ വെനിസ്വേല പരാജയപ്പെടുത്തി

സാന്റിയാഗോ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ഗ്രൂപ്പ് സിയിലെ ആദ്യമത്സരത്തില്‍ വെനിസ്വേല അട്ടിമറി ജയത്തോടെ തുടങ്ങി. കൊളംബിയയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് വെനസ്വേല തോല്‍പ്പിച്ചത്. അറുപതാം മിനിട്ടില്‍ സോളമണ്‍ റോന്‍ഡാനാണ് വെനസ്വേലയുടെ വിജയഗോള്‍ നേടിയത്. കഴിഞ്ഞ തവണത്തെ റണ്ണറപ്പേഴ്‌സാണ് വെനിസ്വേല.

റോഡ്രിഗസും ഫല്‍ക്കാവോയും ഉള്‍പ്പെട്ട മുന്നേറ്റനിരയ്ക്കു കാര്യമായി ഒന്നു ചെയ്യാന്‍ സാധിക്കാതിരുന്ന മല്‍സരത്തില്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളായ കൊളംബിയ തീര്‍ത്തും നിറംമങ്ങിപ്പോയി. വെനസ്വേലയുടെ സുശക്തമായ പ്രതിരോധമാണ് കൊളംബിയയെ പൂട്ടിയത്. ഈ തോല്‍വിയോടെ കൊളംബിയയുടെ സാധ്യതകള്‍ക്കു മങ്ങലേറ്റിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീലിനെതിരായ മല്‍സരം ഇതോടെ അവര്‍ക്ക് ഏറെ നിര്‍ണായകമാകുകയാണ്.

Top