മരണം അറിയാനും ആപ്ലിക്കേഷന്‍

മരണസമയം അറിയാനും ആപ്ലിക്കേഷന്‍. നമ്മുടെ മരണം എത്തരത്തിലാണെന്ന് ഈ ആപ്പ് പറഞ്ഞു തരും.  ജിസ്റ്റ് എല്‍.എല്‍.സി വികസിപ്പിച്ചിരിക്കുന്ന ഈ ആപ്ലിക്കേഷന് പേര് ഡെഡ്‌ലൈന്‍ എന്നാണ്. ഈ ആപ്പ് നമ്മുടെ ജീവിതരീതി, രക്തസമ്മര്‍ദ്ദം, ഉറക്കത്തിന്റെ അളവ്, ശാരീരിക ക്ഷമത എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉത്തരം നല്‍കുന്നത്.

ആപ്പ് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് നല്‍കുന്ന ഉത്തരങ്ങളാണ് കണക്ക് കൂട്ടലിന് ശേഷം  ജീവിതത്തില്‍ എത്രനാള്‍ ബാക്കിയുണ്ടെന്ന് പറഞ്ഞുതരുക. പിന്നെ ഉത്തരം കേട്ട് ടെന്‍ഷനടിക്കുകയൊന്നും വേണ്ട, ആരോഗ്യംത്തെ നമുക്ക് കൂടുതല്‍ ശ്രദ്ധിക്കാനാണ് ഈ ആപ്പ്.

രക്തസമ്മര്‍ദ്ദത്തിന്റെ അളവും, മറ്റ് ആരോഗ്യപരമായ കാര്യങ്ങളും ആപ്പിലൂടെ മനസ്സിലാക്കി ആരോഗ്യം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഡെഡ്‌ലൈന്‍ ആപ്പ് നിങ്ങളെ സഹായിക്കും. ആപ്പ് ത്‌യാണ്.

Top