മരട് ഫ്‌ളാറ്റ് വിഷയം; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ ഫ്‌ളാറ്റ് നിര്‍മ്മിച്ചവര്‍ക്കെതിരെയും നിര്‍മ്മാണത്തിന് അനുമതി നല്‍കിയവര്‍ക്കെതിരെയും നടപടി വേണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി.

വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് ഉമ്മന്‍ ചാണ്ടി ഇക്കാര്യം പറഞ്ഞത്.

നിയമത്തിന് ആരും എതിരല്ലെന്നും നിയമലംഘനത്തിന് കൂട്ടുനിന്നവര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു. ഫ്‌ളാറ്റുകള്‍ ഒഴിയേണ്ടി വന്നാല്‍ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പുനരധിവാസത്തിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കുകയും ചെയ്തു.

Top