മന്ത്രി കെ.എം മാണിയെ തെരുവില്‍ തടയും; തൂക്കികൊന്നാലും വേണ്ടില്ല..കോടിയേരി

കണ്ണൂര്‍: ബര്‍കോഴ കേസില്‍ പ്രതിയായ കെ.എം മാണിയെ തെരുവില്‍ തടയുമെന്നും പെതുപരിപാടിയില്‍ പങ്കെടുപ്പിക്കില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കേടിയേരി ബാലകൃഷ്ണന്‍.

ജയിലില്‍ കിടക്കേണ്ടയാള്‍ സഭയില്‍ ബജറ്റ് അവതരിപ്പിക്കന്‍ പാടില്ല. മാണിയെ തുടര്‍ന്നും നിയമസഭയില്‍ ബഹിഷ്‌കരിക്കും. സുപ്രീം കോടതിക്ക് പോലും കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് ചോദിക്കേണ്ട സാഹചര്യമുണ്ടായത് മാണി തുടരുന്നതു കൊണ്ടാണെന്നും കോടിയേരി പറഞ്ഞു.

സംസ്ഥാനത്ത് ഭരണ സ്തംഭനമുണ്ടായെന്ന ഗവര്‍ണറുടെ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ധനമന്ത്രിയെ രാജി വയ്പ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്.

സഭയ്ക്കുള്ളില്‍ നടന്ന അക്രമസംഭവവുമായി ബന്ധപ്പെട്ട് തൂക്കികൊന്നാലും അത് ഞങ്ങള്‍ സ്വീകരിക്കും. അഴിമതിക്കെതിരായ സമരമായതിനാല്‍ ശിക്ഷയെ ഞങ്ങള്‍ സ്വാഗതം ചെയ്യും. വനിതാ എം.എല്‍.എമാരെ അപമാനിച്ച എം.എല്‍.എമാര്‍ക്കെതിരെയും നടപടി വേണം. ഇക്കാര്യത്തില്‍ ശക്തമായ പ്രക്ഷേഭം നടത്തും. പൊലീസിനെ കാട്ടി ഞങ്ങളെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും കോടിയേരി മുന്നറിയിപ്പ് നല്‍കി.

ബാര്‍കോഴ കേസ് മന്ത്രി സ്ഥാനത്ത് ഇരുന്ന് അട്ടിമറിക്കാനാണ് മാണി ശ്രമിക്കുന്നത്. ഈ അഴിമതി പ്രശ്‌നം ദേശീയ തലത്തില്‍ ഇപ്പോള്‍ ചര്‍ച്ചയായിട്ടുണ്ട്. മാണി ബജറ്റ് അവതരിപ്പിക്കരുതെന്ന് ആദ്യം പറഞ്ഞത് കോണ്‍ഗ്രസ് വക്താവ് അജയ് തറയിലാണെന്നും കോടിയേരി ചാണ്ടിക്കാട്ടി.

Top