മന്ത്രി അനൂപ് ജേക്കബിനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിനെതിരേ വിജിലന്‍സ് അന്വേഷണം. ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി നിയമനങ്ങളില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് ഒരു മാസം മുന്‍പ് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള നല്കിയ പരാതിയിലാണ് അന്വേഷണം.

പരാതി പരിഗണിച്ച് വിജിലന്‍സ് ഡയറക്ടര്‍ സ്‌പെഷല്‍ സെല്‍ എസ്പിമാരോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന്‍ ആവശ്യപ്പെട്ടു.

മുന്‍പ് മുഖ്യമന്ത്രിക്ക് നല്കിയ കത്താണ് പിള്ള വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതിയായി നല്കിയത്.

Top