ബാലകൃഷ്ണപിള്ള നല്‍കിയ പരാതിയെ കുറിച്ച് അറിയില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മന്ത്രിമാര്‍ക്കെതിരേ ആര്‍. ബാലകൃഷ്ണപിള്ള വിജിലന്‍സിനു പരാതി നല്‍കിയതിനെക്കുറിച്ച് അറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അത്തരത്തില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ നിയമപരമായി കാര്യങ്ങള്‍ മുന്നോട്ടു പോകുമെന്നും ചെന്നിത്തല പറഞ്ഞു.

മന്ത്രിമാരായ കെ.എം. മാണിയും അനൂപ് ജേക്കബും അഴിമതി നടത്തിയെന്നാരോപിച്ചു ബാലകൃഷ്ണപിള്ള വിജിലന്‍സ് ഡയറക്ടര്‍ക്കു കത്തു നല്‍കിയിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.

Top