മനു വെഡ്‌സ് തനുവിന്റെ രണ്ടാം ഭാഗം എത്തുന്നു

ബോളിവുഡില്‍ അപ്രതീക്ഷിത ഹിറ്റായിരുന്ന മനു വെഡ്‌സ് തനുവിന്റെ രണ്ടാം ഭാഗം എത്തുന്നു. ചിത്രത്തില്‍ മനുവിനും തനുവിനും പുറമേ കുസും എന്ന പുതിയ നായിക കഥാപാത്രവും എത്തുന്നുണ്ട്.

ആദ്യ ഭാഗം ചിത്രത്തിന്റെ രണ്ടാം ഭാഗമായി തന്നെയാണ് ചിത്രം എത്തുന്നത്. യെല്ലോ പെന്‍ പ്രോഡക്ഷനും ഇറോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനില്‍ എല്‍ റായി രഞ്ജാനയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ജിമ്മി ഷെര്‍ഗില്‍ ചിത്രത്തിലെ പുതിയ കഥാപാത്രം ഒപ്പം മനുവും തനുവും ആയി മാധവനും കങ്കണ റാവത്തും എത്തുന്നു. ചിത്രം മെയ് 22ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നു

Top