മധ്യപ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 20 പേര്‍ കൊല്ലപ്പെട്ടു

ഭോപ്പാല്‍: മധ്യപ്രദേശിലെ ജബുവയിലെ റസ്റ്ററന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 20 പേര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്കു പരുക്കേറ്റു. ജബുവയിലെ സെതിയ റസ്റ്ററന്റില്‍ രാവിലെ ഒന്‍പതോടുകൂടിയായിരുന്നു അപകടം.

റസിഡന്‍ഷ്യല്‍ മേഖലില്‍ സ്ഥിതി ചെയ്യുന്ന റസ്റ്ററന്റില്‍ അനധികൃതമായി പടക്ക നിര്‍മാണത്തിനുള്ള വെടിമരുന്നുകള്‍ സൂക്ഷിച്ചിരുന്നതായി പൊലീസ് അറിയിച്ചു. സ്‌ഫോടനത്തില്‍ ഭക്ഷണശാല പൂര്‍ണമായും തകര്‍ന്നു. സ്‌ഫോടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളു.

Top