മദ്യനയം: സംസ്ഥാന സര്‍ക്കാരിന്റെ വിവേചനം പരിശോധിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തില്‍ വിവേചനമുണ്ടായെങ്കില്‍ പരിശോധിക്കുമെന്ന് സുപ്രീം കോടതി. മദ്യനയം ചോദ്യം ചെയ്ത് ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.

ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്കുകയും ഫോര്‍ സ്റ്റാറുകള്‍ക്ക് നല്കാതിരിക്കുകയും ചെയ്തത് വിവേചനമാണെന്നാണ് ബാറുടമകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്. വിവേചനമുണ്ടായെങ്കില്‍ ഫൈവ് സ്റ്റാര്‍ ബാറുകളുടെ ലൈസന്‍സും റദ്ദാക്കണമെന്നും കോടതി നിരീക്ഷിച്ചു.

Top