മദ്യനയത്തോടുള്ള എതിര്‍പ്പ് പ്രകടമാക്കി മുഖ്യമന്ത്രിയുടെ ഓഫിസ്

തിരുവനന്തപുരം: മദ്യനയത്തോട് എതിര്‍പ്പ് പ്രകടമാക്കി മുഖ്യമന്ത്രിയുടെ ഓഫിസ്. മദ്യനയം കായല്‍ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും സഞ്ചാരികളെ അകറ്റുമെന്നും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ ശുപാര്‍ശയില്‍ പറയുന്നു. തിരുവനന്തപുരത്ത് പുരോഗമിക്കുന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.

സ്വദേശികളും വിദേശികളുമായി വിനോദസഞ്ചാരികളെ മദ്യയനം പൂര്‍ണ്ണമായും അകറ്റുമെന്നും ഹൗസ്‌ബോട്ട് ഉടമസ്ഥര്‍ക്ക് മോറോട്ടോറിയം നല്‍കണമെന്നും സംസ്ഥാന ബാങ്കേഴ്‌സ് സമിതിക്ക് നല്‍കിയ മുഖ്യമന്ത്രിയുടെ ഓഫിസ് ശുപാര്‍ശയില്‍ ചൂണ്ടികാട്ടുന്നു. മദ്യയനയം പൂര്‍ണ്ണമായി സംസ്ഥാനത്ത് നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് ഭരണപക്ഷത്ത് നിന്ന് തന്നെ വിമര്‍ശനം ഉയരുമ്പോഴാണ് മുഖ്യമന്ത്രിയുടെ തന്നെ ചുവടുമാറ്റം.

ടൂറിസം ,തൊഴില്‍ മന്ത്രിമാരുടെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്തരത്തില്‍ ശുപാര്‍ശ നല്‍കിയതെന്നതും ശ്രദ്ധേയമാണ്. റവന്യുവും ടൂറിസവുമെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള മദ്യനയമാണ് ആവശ്യമെന്ന് പൊതുവെ അഭിപ്രായമുണ്ടായിരുന്നു. സര്‍ക്കാരിന്റെ മദ്യനയം തന്റെ റിപ്പോര്‍ട്ട് നന്നായി പഠിക്കാതെയാണെന്ന് ഇതെ കുറിച്ച് പഠനം നടത്തിയ ജസ്റ്റിസ് രാമചന്ദ്രന്‍ കുറ്റപ്പെടുത്തിയിരുന്നു.

Top