മദ്യം വീട്ടിലിരുന്ന് കഴിക്കുന്നത് അസംബന്ധമല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മദ്യനയത്തെ അനുകൂലിച്ച് സുപ്രീംകോടതി. ഘട്ടം ഘട്ടമായി മദ്യ നിരോധനം നടപ്പാക്കുന്നതില്‍ തെറ്റ് എന്തെന്ന് കോടതി ചോദിച്ചു. മദ്യം വീട്ടില്‍ വാങ്ങി വച്ച് കഴിക്കുന്നത് വലിയ തെറ്റല്ല. വീട്ടില്‍ വച്ച് കഴിക്കുന്നതിനെ അസംബന്ധമെന്ന് പറയാനാകില്ല. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനുള്ള ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കേണേ്ടയെന്നും കോടതി ചോദിച്ചു.

ഉമ്മന്‍ ചാണ്ടി-വി.എം. സുധീരന്‍ തര്‍ക്കമാണോ പുതിയ മദ്യനയത്തിലേക്ക് നയിച്ചതെന്നും ഫയലുകള്‍ ഇക്കാര്യം പറയുന്നുണ്ടല്ലോയെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ ചോദ്യം ചെയ്ത് ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദത്തിനിടെയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.

കേരളത്തിലുള്ളവര്‍ക്ക് പണം കൂടുതല്‍ ഉള്ളതുകൊണ്ടാണോ മദ്യ ഉപയോഗം വര്‍ധിച്ചതെന്നും കോടതി ചോദിച്ചു. യുവാക്കള്‍ മദ്യപാനം കുറയ്ക്കണം. ലഭ്യത കുറയ്ക്കുന്നത് മദ്യ ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കും. സമ്പൂര്‍ണ മദ്യനിരോധനം കടുത്ത നടപടിയാണെന്നും ടൂറിസം മേഖല തകരാതിരിക്കാനായിരിക്കാം ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയതെന്നും കോടതി ചൂണ്ടിക്കാട്ടി.

Top