മണ്‍സൂണ്‍ മാംഗോസുമായി ഫഹദ് എത്തുന്നു: ഐശ്വര്യ മേനോന്‍ നായിക

ഫഹദ് ഫാസില്‍ നായകനായ മണ്‍സൂണ്‍ മാംഗോസ് ഉടന്‍ പ്രദര്‍ശനത്തിനെത്തും. ഞാന്‍ ഡി പി പള്ളിക്കല്‍ എന്ന് പേരിട്ട ചിത്രത്തിന്റെ പേര് മാറ്റിയാണ് മണ്‍സൂണ്‍ മാംഗോസ് എന്നാക്കിയത്. അമേരിക്കന്‍ പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് ഇതിന്റെ കഥ. അബി വര്‍ഗീസാണ് സംവിധായകന്‍.

ഐശ്വര്യ മേനോനാണ് നായിക. മോഡലിംഗ് രംഗത്ത് ശ്രദ്ധേയയായിട്ടുള്ള ഐശ്വര്യയുടെ മലയാളത്തിലെ ആദ്യ ചിത്രമാണ് മണ്‍സൂണ്‍ മാംഗോസ്. നന്ദു, അംബിക, വിനയ് ഫോര്‍ട്ട്, സഞ്ജു ശിവറാം തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. അബി വര്‍ഗീസ്, നവീന്‍ ഭാസ്‌കര്‍, മാറ്റ് ഗ്രബ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ഹാസ്യത്തിന് പ്രധാന്യംനല്‍കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.

Top