മണിപ്പൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്നു മരണം: നിരവധി പേര്‍ക്ക് പരിക്ക്‌

ഇംഫാല്‍: മണിപ്പൂരിലുണ്ടായ ശക്തമായ ബോംബ് സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഞായറാഴ്ച രാവിലെ ഇംഫാലിലെ തിരക്കേറിയ ചന്തയിലാണ് സ്‌ഫോടനം ഉണ്ടായത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്.ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിച്ചില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

Top