മഞ്ജുവും കുഞ്ചാക്കോ ബോബനും വീണ്ടുമെത്തുന്നു; വേട്ടയിലൂടെ

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വേട്ട. രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ്.

ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിക്കുന്നത് അരുണ്‍ലാല്‍ രാമചന്ദ്രനാണ്. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കും. എവി ആനൂപ് പ്രോഡക്ഷന്‍സും രാജേഷ് പിള്ള ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രാജേഷ് പിള്ളയുടെ ആദ്യത്തെ നിര്‍മാണസംരംഭം കൂടിയാണ് ഇത്.

ചിത്രത്തില്‍ ഭാമ, വിജയരാഘവന്‍, പ്രേം പ്രകാശ്, ദീപക് പറമ്പില്‍, ഡോ: റോണി, ഗായത്രി, ഡോ: ഉമ ബേബി നന്ദന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 3 പേരുടെ വ്യക്തി ജീവിതത്തിലൂടെയാണ് കഥ കടന്നു പോകുന്നത്. ചിത്രത്തിന്റെ സംഗീതം ഷാന്‍ റഹ്മാനാണ്.

Top