മകളെ ബൈക്കില്‍ കെട്ടിയിട്ട് സ്‌കൂളിലെത്തിച്ചു

ആഗ്ര: പരീക്ഷയ്ക്ക് പോകാന്‍ മടി കാണിച്ച എട്ടുവയസുകാരിയെ അച്ഛന്‍ ബൈക്കിനു പിന്നില്‍ കെട്ടിയിട്ട് സ്‌കൂളില്‍ എത്തിച്ചു. ഭഗവത് സിങ്ങാണു മകളോട് ഈ ക്രൂരത കാണിച്ചത്. സംഭവത്തിന് സാക്ഷികളായ നാട്ടുകാര്‍ മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തുകയും വാട്‌സ് ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത മഥുര പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. മഥുരയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ സെക്യൂരിറ്റി ജീവനക്കാരനാണു ഭഗവത് സിങ്. തുച്ഛമായ വരുമാനം കൊണ്ടാ ണു മൂന്നു പെണ്‍കുട്ടികളെയും രണ്ട് ആണ്‍കുട്ടികളെയും പഠിപ്പിക്കുന്നത്. പരീ ക്ഷാ ദിവസം എട്ടുവയസുകാരി സ്‌കൂളില്‍ പോകില്ലെന്ന് ശാഠ്യം പിടിച്ചതോടെയാണു ബൈക്കിനു പിന്നില്‍ കെട്ടിവച്ച് കൊണ്ടുപോയതെന്നു ഭഗവത് സിങ്.

Top