മംമ്ത മോഹന്‍ദാസ് വീണ്ടും ദിലീപിന്റെ നായികയാകുന്നു

ദിലീപിന്റെ നായികയായി മംമ്ത മോഹന്‍ദാസ് വീണ്ടും എത്തുന്നു. ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ മംമ്തയും ദിലീപും വീണ്ടും ഒന്നിക്കുന്നത്. രജപുത്ര രഞ്ജിത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കാനഡയിലായിരിക്കും. ചിത്രത്തിന്റെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ജീത്തു ജോസഫ് സംവിധാനം ചെയ്ത വന്‍ ഹിറ്റായിരുന്ന മൈ ബോസ് ആയിരുന്നു മംമ്തയും ദിലീപും ഏറ്റവും ഒടുവില്‍ ഒന്നിച്ച ചിത്രം. ശ്യാമപ്രസാദ് സംവിധാനം ചെയ്ത അരികെ, പാസഞ്ചര്‍ എന്നീ ചിത്രങ്ങളിലും മംമ്ത ദിലീപിന്റെ നായികയായിരുന്നു. രഞ്ജിത്ത് ശങ്കറിന്റെ വര്‍ഷത്തിനു ശേഷം മംമ്ത് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

Top