ഭർത്താവിനെ സംശയം ; യുവതിയെ കൂട്ടബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ നൽകി ഭാര്യ

ഹൈദരാബാദ്: ഭർത്താവിന്റെ സുഹൃത്തായ യുവതിയെ കൂട്ടബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ നൽകി ഗായത്രി . ഭർത്താവുമായി രഹസ്യബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയെയാണ് വാടകഗുണ്ടകളെ കൊണ്ട് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഗായത്രിയുടെ ഭർത്താവ് ശ്രീകാന്തിന്റെ സുഹൃത്തായ യുവതിയെയാണ് പ്രതികൾ വീട്ടിലേക്ക് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തത്. മേയ് 26-ാം തീയതി വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കേസിൽ യുവതിയടക്കം ആറുപേരെ പോലീസ് പിടികൂടി.

ഹൈദരാബാദിന് സമീപം കൊണ്ടാപൂരിലെ ശ്രീരാമനഗർ കോളനിയിൽ താമസിക്കുന്ന ഗായത്രിയെയും വാടക ഗുണ്ടകളായ അഞ്ചുപേരെയുമാണ് സൈബരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി യുവതിയെ ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. ബലാത്സംഗദൃശ്യങ്ങൾ പകർത്തി യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ബലാത്സംഗത്തിനിരയായ യുവതിയും ശ്രീകാന്തും ദീർഘനാളായി സുഹൃത്തുക്കളായിരുന്നു. യു.പി.എസ്.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ഇരുവരും സൗഹൃദത്തിലായത്. പലതവണ യുവതി ശ്രീകാന്തിന്റെ വീട്ടിൽ സന്ദർശനം നടത്തുകയും 2021 ഒക്ടോബർ മുതൽ 2022 ഫെബ്രുവരി വരെ ശ്രീകാന്തിന്റെ വീട്ടിൽ താമസിക്കുകയും ചെയ്തു. ഇതോടെയാണ് ഗായത്രി ഭർത്താവിനെ സംശയിച്ച് തുടങ്ങിയത്. സുഹൃത്തായ യുവതിയും ഭർത്താവും തമ്മിൽ രഹസ്യബന്ധമുണ്ടെന്നായിരുന്നു ഗായത്രിയുടെ സംശയം. ഇതേച്ചൊല്ലി ദമ്പതിമാർ തമ്മിൽ പലതവണ വഴക്കുണ്ടായി. ഇതോടെ യുവതി ശ്രീകാന്തിന്റെ വീട്ടിൽനിന്ന് താമസം മാറുകയും ചെയ്തു.

Top