ഭൗതിക ശാസ്ത്ര നോബേല്‍ പ്രൈസ് ന്യൂട്രിനോ ഗവേഷകര്‍ക്ക്

ഈ വര്‍ഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം കണികാപരീക്ഷണ ശാസ്ത്രജ്ഞര്‍ക്ക്. ജപ്പാന്റെ തകാകി കാജിതയും കാനഡയില്‍ നിന്നുള്ള ആര്‍തര്‍ ബി. മക്‌ഡൊണാള്‍ഡുമാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

‘ന്യൂട്രിനോ കണങ്ങള്‍ക്ക് ദ്രവ്യമാനം (പിണ്ഡം) ഉണ്ടെന്ന് തെളിയിക്കാന്‍ സഹായിച്ച ന്യൂട്രിനോ ഓസിലേഷനുകള്‍ കണ്ടുപിടിച്ചതിനാണ്’ ഇരുവരെയും പുരസ്‌കാരത്തിന് തിരഞ്ഞടുത്തതെന്ന്, നൊബേല്‍ കമ്മറ്റി അറിയിപ്പില്‍ പറഞ്ഞു.

Top