ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. ഓര്‍ഡിനന്‍സിനെതിരേ വിവിധ കര്‍ഷക സംഘടനകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണു കോടതിയുടെ നടപടി. അതേസമയം ഓര്‍ഡിനന്‍സ് അടിയന്തിരമായി റദ്ദാക്കാന്‍ കോടതി വിസമ്മതിച്ചു.

പാര്‍ലമെന്റില്‍ അവതരിപ്പിച്ചാല്‍ പാസാകില്ല എന്നുറപ്പുള്ളതുകൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കിയതെന്നും ഇതു ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും ഹര്‍ജിയില്‍ ആരോപണമുയര്‍ന്നിരുന്നു.

Top