ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ അണ്ണാ ഹസാരെ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിന്‍സിനെതിരെ പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെ സമരത്തില്‍. ഡല്‍ഹിയിലെ ജന്തര്‍ മന്ദറിലാണു ഹസാരെ സമരം നടത്തുന്നത്. കര്‍ഷക വിരുദ്ധ നയങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ആരോപിച്ച ഹസാരെ, ഓര്‍ഡിന്‍സ് ജനാധിപത്യ വിരുദ്ധമാണെന്നും വ്യക്തമാക്കി. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണു സമരം നടത്തുന്നത്. സമരത്തിനു പിന്തുണ നല്‍കി രാജ്യത്തെ വിവിധ കര്‍ഷക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ ഭേദഗതികള്‍ കര്‍ഷകവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നു ഹസാരെ ആരോപിച്ചു. കര്‍ഷകരെ അവഗണിച്ചു കൊണ്ട് വ്യവസായികളെ സഹായിക്കുന്ന നിലപാടാണു കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഹസാരെ പറഞ്ഞു.

Top