ഭൂനിയമ ഭേദഗതി: സര്‍ക്കാരിനെതിരെ വി.ഡി സതീശന്‍ രംഗത്ത്

തിരുവനന്തപുരം: ഭൂനിയമത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നു. ഉത്തരവിനെതിരെ കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ എം.എല്‍.എയും ടി.എന്‍ പ്രതാപന്‍ എം.എല്‍.എയും സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തെത്തി.

കൈയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാടാണിതെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും സതീശന്‍ സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

ഉത്തരവിനെ കുറിച്ച് മുഖ്യമന്ത്രിയും റവന്യു മന്ത്രിയും മറുപടി പറയണം. നിയമപരമായും ഉത്തരവ് നിലനില്‍ക്കില്ലെന്നും സതീശന്‍ വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ മലയോരമേഖലയില്‍ സര്‍ക്കാര്‍ ഭൂമിയിലെ പത്ത് വര്‍ഷം പഴക്കമുള്ള കൈയേറ്റങ്ങള്‍ സാധൂകരിച്ച് സര്‍ക്കാര്‍ കഴിഞ്ഞദിവസമാണ് ഉത്തരവിറക്കിയത്.

സര്‍ക്കാര്‍ പതിച്ചുനല്‍ക്കുന്ന ഭൂമി 25വര്‍ഷം കഴിഞ്ഞശേഷമേ കൈമാറാവൂയെന്ന വ്യവസ്ഥയും ഭേദഗതി ചെയ്തിട്ടുണ്ട്. 1964ലെ കേരള ഭൂപതിവ് നിയമവും ചട്ടവുമാണ് ഭേദഗതി ചെയ്തത്. സംസ്ഥാനത്ത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണ് പുതിയ ഭേദഗതി.

Top