ഭൂനിയമ ഭേദഗതി ബില്‍: പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച നടത്താന്‍ തയ്യാറെന്ന് വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: ഭൂനിയമ ഭേദഗതി ബില്ലില്‍ ധാരണയിലെത്താന്‍ പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് നായിഡു ഇക്കാര്യം വ്യക്തമാക്കിയത്.

ഇതിന്റെ ഭാഗമായി കര്‍ഷക സംഘടനകളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തുമെന്നും നായിഡു കൂട്ടിച്ചേര്‍ത്തു. ബില്‍ പാസാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ബില്‍ കര്‍ഷക വിരുദ്ധമാണെന്ന വാദം തെറ്റാണ്. പ്രതിപക്ഷ കക്ഷികളെയും കര്‍ഷക സംഘടനകളെയും ബോധ്യപ്പെടുത്താനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

Top